ചെറുകരയില്‍ യുവജനദിനാചരണം

ചെറുകര: യുവജനദിനത്തോടനുബന്ധിച്ച് ചെറുകര കെ സി വൈ എല്‍ സംഘടിപ്പിച്ച ‘ശുചിത്വമുള്ള നാടും ലഹരി രഹിത കേരളവും’ പരിപാടിയുടെ ഉദ്ഘാടനം മാണി സി.കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ പസിഡണ്ട് ബിബിന്‍ ബേബി ഇടയാടിയില്‍ അധ്യക്ഷതവഹിച്ചു. തൂഫാന്‍ ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണത്തില്‍ പാലാ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ ദിയാ ബിനു ആദ്യ ഒപ്പ് നല്‍കി . കാരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രിന്‍സ്അഗസ്റ്റിന്‍ കുര്യത്ത്, വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍,Kcyl ഡയറക്ടര്‍ ജോബിന്‍ ഇറപുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കെ.സി.വൈ.എല്‍ അംഗങ്ങള്‍ പാലാ ടൗണ്‍ മുതല്‍ ചെറുകര വരെയുള്ള റോഡുകള്‍ വൃത്തിയാക്കി.

 

Previous Post

16-ാമത് KCCNA കണ്‍വെന്‍ഷന്‍: ഇനി 30 ദിവസങ്ങള്‍ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Next Post

നവജീവന്‍െറ കൂട്ടായ്മയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് 300 കിടക്കകള്‍ നല്‍കി

Total
0
Share
error: Content is protected !!