മണിപ്പൂരില്‍ സ്ത്രീത്വം അപമാനിക്കപ്പെട്ട സംഭവത്തില്‍, ഉടന്‍ നടപടി സ്വീകരിക്കണം-ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്ത അതിഹീനവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍. കടുത്ത മനുഷ്യാവകാശ ലംഘനമായ ഇത്തരം ക്രൂരതകളെ കെ.സി.ഡബ്ല്യു.എ അപലപിക്കുന്നു. ഭാരത സ്ത്രീയുടെ മാനത്തിനും അന്തസ്സിനും യാതൊരു സുരക്ഷിതത്വമില്ലാത്ത സാഹചര്യമാണു നിലവിലുള്ളത്. ഇരയായ സഹോദരിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉണ്ടായ നഷ്ടത്തിലും അപമാനതതിലും കെ.സി.ഡബ്ല്യു.എ ആത്മനാ പങ്കുചേരുന്നു എന്നും പ്രസിഡന്റ് ലിന്‍സി രാജന്‍ പറഞ്ഞു.
അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യങ്ങള്‍ ലളിതവത്കരിച്ച് കണ്ടില്ലെന്ന് നടിക്കാതെ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മറ്റി അഭ്യര്‍ത്ഥിച്ചു.സെക്രട്ടറി ഷൈനി സിറിയക്, എല്‍സമ്മ സക്കറിയ, ജിജി ഷാജി, മറിയാമ്മ തോമസ്, മാതൃവേദി സെനറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തിന് നേതൃത്വം നല്‍കി

Previous Post

കെ സി വൈ എല്‍ രാജപുരം ഫൊറോന യുവജനദിനാഘോഷവും മൈലാഞ്ചിയിടീല്‍ മത്സരവും

Next Post

കണ്ണങ്കര: എറണാട്ടുകളത്തില്‍ മെറീന ലൂക്കോസ്

Total
0
Share
error: Content is protected !!