പഞ്ചഗുസ്തി യില്‍ ലൂക്കാ എബ്രഹാമും പവര്‍ ലിഫ്റ്റിങ്ങില്‍ ഷീജ സാബുവും ചാമ്പ്യന്‍മാര്‍

ഞീഴുര്‍: കെ.സി.സി ഞീഴൂര്‍ യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതലത്തില്‍ വനിതകള്‍ക്ക് പവര്‍ ലിഫ്റ്റിംഗങ്ങും,പുരുഷന്മാര്‍ക്ക് പഞ്ചഗുസ്തിയും നടത്തപ്പെട്ടു. പഞ്ചഗുസ്തിയില്‍ മകുടാലയം ഇടവകയിലെ ലൂക്കാ എബ്രഹാമും പവര്‍ ലിഫ്റ്റിങ്ങില്‍ ഏറ്റുമാനൂര്‍ ഇടവകയിലെ ഷീജ സാബുവും ചാമ്പ്യന്‍മാരായി. പഞ്ചഗുസ്തിയില്‍ മ്രാല ഇടവകയിലെ ബൈജു ലൂക്കോസ് രണ്ടാംസ്ഥാനവും കുമരകത്തെ രാജീവ് കായിപ്പുറം മൂന്നാം സ്ഥാനവും പവര്‍ലിഫ്റ്റിംഗില്‍ കരിങ്കുന്നത്തെ ജാസ്മിന്‍ ഏബ്രാഹം രണ്ടാംസ്ഥാനവും ഞീഴൂരിലെ മറീന ടോജി കണ്ണികുളം മൂന്നാംസ്ഥാനവും നേടി.
ഇടവക വികാരി ഫാ.സജി മത്തൊനത്ത് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 20ലേറെ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. പ്രമുഖ കായികതാരവും പ്രശസ്ത റഫറിയുമായ പാലായിലെ സെബാന്‍ പരിപാടികള്‍ നിയന്ത്രിച്ചു. കെ.സി.സി ഫെറോനാ പ്രസിഡന്‍റ് കെ.പി എബ്രഹാമും , കെ.സി.സി കാര്‍ഷിക വിഭാഗം അതിരൂപത കണ്‍വീനര്‍ തടത്തില്‍ എബ്രഹാമും സമ്മാനദാനം നിര്‍വഹിച്ചു.

Previous Post

ബി.എ മലയാളം പരീക്ഷയില്‍ നാലാം റാങ്ക്

Next Post

പയ്യാവൂര്‍:  ആനുമൂട്ടില്‍ സണ്ണി

Total
0
Share
error: Content is protected !!