കൊച്ചി : ഈ വര്‍ഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് “കരുതല്‍” സിനിമയ്ക്ക്. കൊച്ചിയില്‍ നടന്ന അവാര്‍ഡ്നിശയില്‍ സിനിമയുടെ കഥാകൃത്തും സംവിധായകനുമായ ജോമി ജോസ് കൈപ്പാറേട്ട് പുരസ്കാരം ഏറ്റുവാങ്ങി. വ്രളരെയധികം പ്രേക്ഷക പ്രശംസ നേടിയ “കരുതല്‍” സിനിമ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേരളത്തിലേയും, അമേരിക്കയിലെയും കൂടാതെ അയറലണ്ടിലെയും നിരവധി തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. കേരളത്തിലും, അമേരിക്കയിലും, അയര്‍ലണ്ടിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി മികച്ച ആഖ്യാനത്തിലെയും അവതരണത്തിലെയും പുതുമകൊണ്ട് പ്രേക്ഷകരുടെ കയ്യടി സിനിമയ്ക്ക് നേടാനായി.
ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഏറ്റുവാങ്ങി





