തടിയമ്പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററിന്റെ നവീകരിച്ച ഓഡിറ്റോറിയം വെഞ്ചരിച്ചു

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ അജപാലന കേന്ദ്രമായ ചെറുതോണി തടിയമ്പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, ജി.ഡി.എസ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പടമുഖം ഫൊറോനയിലെ വൈദികര്‍, സമര്‍പ്പിത-അല്‍മായ – സമുദായ സംഘടനാ പ്രതിനിധികള്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ ഒന്‍പത് ഇടവകകളിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കും ക്യാമ്പുകള്‍ ഉള്‍പ്പടെയുളള പരിശീലനങ്ങള്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായാണ് ഓഡിറ്റോറിയം പുനരുദ്ധരിച്ചിരിക്കുന്നത്. ഒരു പ്രധാന ഓഡിറ്റോറിയം, രണ്ടു മിനി ഹാളുകള്‍, ഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങളും താമസ സൗകര്യങ്ങളുള്ള മുറികളും പാസ്റ്ററല്‍ സെന്ററിനോടു ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കൂടാതെ, കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രവും മരിയസദന്‍ പാസ്റ്ററല്‍ സെന്ററിനോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്നു.

Previous Post

മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപത ആസ്ഥാനം സന്ദര്‍ശിച്ചു

Next Post

ഗ്രാമീണ വനിതകള്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കി മാസ്സ്

Total
0
Share
error: Content is protected !!