ഗ്രാമ പഠന ശിബിരത്തിനു തുടക്കമായി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഗ്രാമപഠന ശിബിരത്തിന് തുടക്കമായി.മരിയാപുരം പഞ്ചായത്തില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന പഠന ശിബിരത്തിലൂടെ ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക തലങ്ങള്‍ പഠിക്കുന്നതിനോടപ്പം പങ്കാളിത്താധിഷ്ടിത വിവര ശേഖരണത്തോടൊപ്പം പഞ്ചായത്തുമായി സഹകരിച്ച് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനുവേണ്ട വിവരശേഖരണവും നടത്തപ്പെടും. വിവിധ സ്വാശ്രയ സംഘങ്ങള്‍ സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ സ്വാശ്രയ സംഘങ്ങളുടെ പ്രസക്തി എന്ന വിഷയത്തെപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കും. തടിയന്‍പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം മരിയാപുരം ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് പ്രജിനി ടോമി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. ഷാജി പൂത്തറ അധ്യക്ഷത വഹിച്ചു.ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗം മേധാവി ഡോ. ഐപ്പ് വര്ഗീസ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, മരിയാപുരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഫെനില്‍ ജോസ്, മെറിന്‍ സിബി സ്റ്റുഡന്റസ് കോ-ഓര്‍ഡിനേറ്റര്‍മാരായ സുല്‍ത്താന സുബൈര്‍, അജിത് റ്റി ബി ,എന്നിവര്‍ പ്രസംഗിച്ചു.ആറു ദിവസം നീണ്ടുനില്‍ക്കുന്ന പഠന ശിബിരം മാര്‍ച്ച് പതിനേഴിന് അവസാനിക്കും

 

Previous Post

Pro-Life ‘ജീവന്റെ മഹത്വം” -മാര്‍ച്ച് 26 ന്

Next Post

കെ.സി.സി പൂക്കയം യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം

Total
0
Share
error: Content is protected !!