കെ.സി.സി പൂക്കയം യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം

ക്നാനായ കത്തോലിക്കാ കോൺഗ്രസ്‌ പൂക്കയം യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും, പ്രവർത്തന മാർഗ്ഗരേഖ പ്രകാശനവും, KCWA പൂക്കയം യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷവും സംയുക്തമായി 12/03/2023 ന് നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ സണ്ണി കോചാം കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗം KCC രാജപുരം ഫൊറോനാ പ്രസിഡന്റ്‌ ശ്രീ ജെയിംസ് ഒരപ്പാങ്കൽ ഉദ്ഘടാനം ചെയ്തു. KCC യൂണിറ്റ് സെക്രട്ടറി ബേബി തോട്ടത്തിൽ സ്വാഗതവും , ബഹു. തോമസ് പ്രാലേൽ അച്ചൻ അനുഗ്രഹ പ്രഭാഷണവും നടത്തി. യൂണിറ്റ് ചാപ്ലിൻ ബഹു. ഷിനോജ് വെള്ളായിക്കലച്ചൻ സന്ദേശം നൽകി. KCWA യൂണിറ്റ് പ്രസിഡന്റ്‌ റിറ്റി ജയൻ പുതുശ്ശേരിക്കാലായിൽ വനിതാദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് കട്ട്‌ ചെയ്തു. KCC അതിരൂപത പ്രതിനിധി ശ്രീ. റോയി വട്ടപറമ്പേൽ സാർ നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബ ന്ദിച്ച് മാതാപിതാക്കന്മാർക്കായി നടത്തിയ സെമിനാറിൽ ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ ട്രെയിനർ ശ്രീ വേണുഗോപാൽ സാർ ക്ലാസ്സെടുക്കുകയും ചെയ്തു.

Previous Post

ഗ്രാമ പഠന ശിബിരത്തിനു തുടക്കമായി

Next Post

ദുബായ് കെ.സി.സി- KIDS DAY OUT

Total
0
Share
error: Content is protected !!