സ്ത്രീ സുരക്ഷയൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമങ്ങള്‍തോറും സിത്രീ സുരക്ഷ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകളുടെ സാമൂഹ്യ സുരക്ഷക്കുതകുന്ന സ്വയം പ്രതിരോധ മാര്‍ഗങ്ങളില്‍ പരിശീലനം നല്കുന്നതിനോടൊപ്പം അതിനുവേണ്ട അവബോധം നല്‍കി അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഡിക്ലര്‍ക് സെബാസ്റ്റ്യന്‍ മികച്ച വനിതകളെ ആദരിച്ചു. യോഗത്തില്‍ മിനി ജോഷി, ലിസി കുര്യന്‍, സുജ ജോബി, രജനി റോയി എന്നിവര്‍ പ്രസംഗിച്ചു. മുരിക്കാശ്ശേരി പാവനത്തമ കോളേജ് ചരിത്ര വിഭാഗം അദ്ധ്യാപകന്‍ ബിബിന്‍ വര്‍ഗ്ഗീസ് സെമിനാര്‍ നയിച്ചു. വരും ദിനങ്ങളില്‍ കൂടുതല്‍ ഗ്രാമങ്ങളില്‍ സ്ത്രീ സുരക്ഷ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് ജി ഡി എസ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

 

Previous Post

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

Next Post

പി.കെ.എം. കോളേജില്‍ കലാ-നാടക ശില്‍പശാല നടത്തി

Total
0
Share
error: Content is protected !!