പി.കെ.എം. കോളേജില്‍ കലാ-നാടക ശില്‍പശാല നടത്തി

മടമ്പം: പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ 21 മാര്‍ച്ച് 2024 രാവിലെ 10 മണി മുതല്‍ കലാ-നാടക ശില്‍പശാല നടന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജെസ്സി. എന്‍.സി. യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അഭിനേയ പരിശീലനം, രചന, സംവിധാനം എന്നീ മേഖലകളില്‍ പ്രാവീണ്യം നേടിയിട്ടുള്ളതും ഇപ്പോഴത്തെ എസ് ഈ എസ് കോളേജ് ചെയര്‍മാനുമായ ശ്രീ.ആദിത്യന്‍ തിരുമനയാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാന-അന്താരാഷ്ട്ര സ്‌കൂള്‍/കോളേജ് കലോത്സവങ്ങളില്‍ മികച്ച പങ്കാളിത്തം കാഴ്ചവെച്ചിട്ടുള്ള ഇദ്ദേഹം, 2021 ലെ ദക്ഷിണ ഭാരതീയ ഹ്രസ്വചിത്ര മേളയില്‍ മികച്ച തിരക്കഥാ രചയിതാവിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. അനുഭവങ്ങള്‍ പങ്കുവെക്കുന്ന സെഷനുകളും കളികളും ചേര്‍ന്നായിരുന്നു ശില്‍പശാല. അധ്യാപന രംഗത്ത് കലയുടെയും നാടകത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആദിത്യന്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തു. കോളേജ് ചെയര്‍മാന്‍ അനീറ്റ ബിജു നന്ദിപ്രസംഗം നടത്തിയാണ് പരിപാടി സമാപിച്ചത്.

Previous Post

സ്ത്രീ സുരക്ഷയൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

Total
0
Share
error: Content is protected !!