ഹരിത സുന്ദര ഭൂമി പദ്ധതി ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ‘ഹരിത സുന്ദര ഭൂമി’ പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവര്‍ത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘ പ്രവര്‍ത്തകരുടെ ഭവനങ്ങള്‍ പച്ചക്കറി ഫലവൃക്ഷ ചെടികളാല്‍ സമൃദ്ധമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാവീട്ടിലും അടുക്കളത്തോട്ടം, അതോടൊപ്പം വീട്ടാവശ്യത്തിന് വേണ്ടുന്ന പഴങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ ഫലവൃക്ഷ ചെടികളുടെ പ്രോത്സാഹനം എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുക. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, ഗ്രാമതല ഫെഡറേഷന്‍ പ്രസിഡണ്ട് മോളി ജോണി എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കിജില്ലയിലെ പതിനാലു പഞ്ചായത്തുകളിലായി സാധാരണക്കാരായ 4500 ഓളം കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അറിയിച്ചു.

 

 

Previous Post

ഏറ്റുമാനൂര്‍: മല്ലികത്തോട്ടത്തില്‍ അന്നമ്മ കുര്യന്‍

Next Post

കെ.സി.ബി.സി പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു

Total
0
Share
error: Content is protected !!