വാരണാസി: വാരണാസി രൂപത വികാരി ജനറാളും സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയുമായ ഫാ. ഡോ. ജോണ്‍ ഏബ്രഹാം കൊണ്ടകശേരില്‍ (73) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 9.45ന് വാരണാസി സെന്റ് മേരീസ് കത്തീഡ്രലില്‍ ആരംഭിക്കും.
ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ മലങ്കര ഇടവകയിലെ കൊണ്ടകശേരില്‍ കെ.ടി. ഏബ്രഹാം-ഏലിയാമ്മ ദമ്പതികളുടെ ഇളയ മകനാണ്.
1985 മാര്‍ച്ച് 30ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ഹാര്‍ട്ട്മാന്‍പുര്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് റോമില്‍നിന്ന് കാനന്‍ നിയമത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം രൂപതയുടെ ചാന്‍സലര്‍, പ്രൊക്യൂറേറ്റര്‍, ജുഡീഷ്യല്‍ വികാര്‍, രൂപത സെക്രട്ടറി എന്നീ നിലകളിലും വിവിധ പള്ളികളില്‍ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
സഹോദരങ്ങള്‍: മിയാമ്മ (കല്ലറ), കുഞ്ഞവറാച്ചന്‍ (ചിങ്ങവനം), മര്‍ക്കോസ് (ചിങ്ങവനം), ഏലിയാമ്മ (ഏറ്റുമാനൂര്‍), പരേതരായ കെ.എ. കുരുവിള, കെ.എ. ചാക്കോ, കെ.എ. തോമസ്, കെ.എ. മാത്യു, കെ.എ. ജോസഫ്, ശോശാമ്മ.




