Esperanza 2K26 സംയുക്ത ഫൊറോന ക്യാമ്പ് അമനകരയില്‍  നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ കടുത്തുരുത്തി ഫൊറോനകളുടെ ആഭിമുഖ്യത്തില്‍അമനകര സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ *Esperanza 2K26* സംയുക്ത ഫൊറോന ക്യാമ്പ് നടത്തപ്പെട്ടു. അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തുകയും അതിരൂപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു മുന്‍ കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലിന്‍ റെവ.ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ വി.കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു.അതിരൂപത ചാപ്ലയിന്‍ റവ ഫാ മാത്തുകുട്ടി കുളക്കാട്ട്കുടിയില്‍ പൊതുവായ നിര്‍ദേശങ്ങള്‍ യുവാക്കളുമായി പങ്ക് വെച്ചു.

കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് കെ.സി.വൈ.എല്‍ അമനകര യൂണിറ്റ് ചാപ്ലിനും അമനകര ഇടവക വികാരിയുമായ ഫാ. ഫിലിപ്പ് ആനിമൂട്ടില്‍ സ്വാഗതം ആശംസിച്ചു. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര താരംരഞ്ജിനി ജോര്‍ജ് ആശംസകള്‍ അറിയിച്ചു. ഉഴവൂര്‍ ഫൊറോന വികാരി ഫാ അലക്‌സ് ആക്കപ്പറമ്പില്‍ വീശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി.
കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് അരുണ്‍ സണ്ണി നന്ദിയും അറിയിച്ചു. ചാപ്ലയിന്മാരായ  ഫാ ഫിലിപ്പ് രാമച്ചനാട്ട്,ഫാ എബിന്‍ ഇറപ്പുറത്ത് , ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് സബിന്‍ സണ്ണി, ഫൊറോന ഡയറക്ടര്‍ കുര്യന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു

വി.കുര്‍ബാനയോടെ ആരംഭിച്ച ക്യാമ്പില്‍ 333 പേര്‍ പങ്കെടുക്കുകയുണ്ടായി. പ്രശസ്ത ലൈഫ് കോച്ചും നേതൃ പരിശീലകനുമായ ശ്രീ ജെയ്‌സണ്‍ അറയ്ക്കല്‍ നേതൃത്വപരിശീലന സെഷന് നേതൃത്വം നല്‍കി. അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് കെ .സി.വൈ.എല്‍ സംഘടനയെ കുറിച്ച് ക്ലാസ് നയിച്ചു. ഉഴവൂര്‍ കടുത്തുരുത്തി ഫൊറോനകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ക്കും ഫൊറോനയിലെ വൈദികര്‍ ചേര്‍ന്ന് ആലപിച്ച ബറുമറിയത്തിനും സമാപന ആശിര്‍വാദത്തിനും ശേഷം ക്യാമ്പ് അവസാനിച്ചു. നടവിളിയും, പുരാതനപാട്ടുകളും നൃത്തച്ചുവടുകളും വെച്ച് പുതിയ സൗഹൃദങ്ങളും, ജൈവബന്ധങ്ങളും സൃഷ്ട്ടിച്ച് കെ.സി.വൈ.എല്‍ നെ നെഞ്ചോടു ചേര്‍ത്ത് വീണ്ടും കണ്ടുമുട്ടാം എന്ന് പരസ്പരം ആശംസിച്ചു ക്യാമ്പ് അംഗങ്ങള്‍ വീടുകളിലേക്ക് മടങ്ങി.യൂണിറ്റ് പ്രസിഡന്റ് ആല്‍ബിന്‍ ബാവാച്ചന്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

അതിരൂപത ഭാരവാഹികളായ സി അഡൈ്വസര്‍ സി ലേഖ SJC, വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് , ജാക്‌സണ്‍ സ്റ്റീഫന്‍,ഉഴവൂര്‍ ഫൊറോന ഭാരവാഹികളായ സി ഡാലിയ SVM,ക്രിസ്റ്റീന മെറിന്‍, മാത്യു ജെഫിന്‍ ജോസ് നെല്‍ഹ റിനോ, കടുത്തുരുത്തി ഫൊറോന ഭാരവാഹികളായ സി ഹൃദയ SJC, ജോസ്റ്റണ്‍ സോജന്‍, മറീന ടോജി അഖിലമോള്‍ ,അമനകര യൂണിറ്റ് ഭാരവാഹികളായ അസൈ്വസര്‍ സി. സ്റ്റാര്‍ലിറ്റ്,ജോയല്‍ ടെനി, നിവ്യമോള്‍ ഷാജി, ഏജ്ജല്‍ സ്റ്റീഫന്‍, ആദം ബൈജു,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിന് അഭിമാനനേട്ടം: 15 അധ്യാപകര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ 

Next Post

ബൈസണ്‍വാലി: കോയിത്തറയില്‍ കെ.കെ ഫിലിപ്പ്

Total
0
Share
error: Content is protected !!