പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ ഫൊറോന മിഷന് ലീഗിന്‍്റെയും തിരുബാലസഖ്യത്തിന്‍്റെയും പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു. വിശുദ്ധ കുര്ബാനയോടും അതേ തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, റാലി, ഇന്‍ട്രാക്ടീവ് സെക്ഷന്‍, പൊതുയോഗം എന്നിങ്ങനെ തുടര്‍ന്ന പരിപാടിയില്‍, പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ റീജണല്‍ ഡയറക്ടര്‍ ഫാ. റെജി പുല്ലുവെട്ടത്തില് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. മിഷന് ലീഗ് ഫെറോനാ ഡയറക്ടര്‍ ഫാ. സിറിയക്ക് ഓട്ടപ്പള്ളിയില്‍ സ്വാഗതം ആശംസിച്ചു. മിഷന്‍ലീഗ് ഫൊറോന അഡൈ്വസര്‍ ബെന്നി അറക്കകുന്നേല് , പെരിക്കല്ലൂര്‍ സണ്ഡേസ്കൂള് പ്രഥമ അധ്യാപകന് തങ്കച്ചന് പുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു. പെരിക്കല്ലൂര്‍ ഫൊറോന തിരുബാലസഖ്യം ഡയറക്ടര്‍ ഫാ. എബിന് കുന്നപള്ളിയില്‍ സമ്മാനദാനങ്ങള്‍ നല്കുി. ഫാ. ടോബി ശൗരിയമാക്കില് , ഫാ.സ്റ്റീഫന്‍ മുടക്കോടിയില്‍ എന്നിവര്‍ ഫൊറോനാ തല പ്രവര്‍ത്തന വര്‍ഷ പ്രോഗ്രാം സി. ജെസിന്എസ്.ജെ.സി, സി. അനുസ്മിത എസ്.വി.എം, സി. ഷാനിയ എസ്.വി.എം എന്നിവര്‍ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പെരിക്കല്ലൂര്‍ ഫൊറോന തിരുബാലസഖ്യ അസിസ്റ്റന്റ് ഡയറക്ടര്‍ സി. ട്രീസ എസ്.വി.എം നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.





