ക്യാറ്റ് 2023- രാജപുരം കോളേജിന് വീണ്ടും ചരിത്ര നേട്ടം

രാജപുരം :മികവിന്റെ കേന്ദ്രങ്ങളില്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടുവാനുള്ള ദേശീയ പ്രവേശന പരീക്ഷയായ ക്യാറ്റ് പരീക്ഷയില്‍ ഈ വര്‍ഷവും രാജപുരം സെന്റ് പയസ്സ് X കോളേജിന് ചരിത്ര നേട്ടം . ബിബിഎ വിദ്യാര്‍ഥികളായ പി പ്രണവ് , എസ് അനുശ്രീ , അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ഇ ശ്രീശാന്ത് എന്നിവരാണ് ഉന്നത സ്‌കോര്‍ കരസ്ഥമാക്കിയത് .പ്രണവ് 75 പേഴ്‌സണ്‍ടൈല്‍, ശ്രീശാന്ത് 70 പേഴ്‌സണ്‍ടൈല്‍, അനുശ്രീ 60 പേഴ്‌സണ്‍ ടൈല്‍ കരസ്ഥമാക്കി.കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി 35 വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ നിന്നും മികവിന്റെ കേന്ദ്രങ്ങളില്‍ പ്രവേശനം നേടുവാന്‍ കഴിഞ്ഞു. ഈ വര്‍ഷം ഐഐ എമ്മുകളില്‍ വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടുവാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Previous Post

രൂപതാ സ്ഥാപന ശതാബ്ദിനിറവില്‍ കൃതജ്ഞതാബലിയര്‍പ്പിച്ച് കോട്ടയം അതിരൂപത

Next Post

കിടങ്ങൂര്‍ : മറ്റത്തില്‍ അന്നമ്മ ചാക്കോ

Total
0
Share
error: Content is protected !!