കാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കി

കോട്ടയം: SDM കാന്‍സര്‍ റിലീഫ് ഫണ്ടുമായി സഹകരിച്ച് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ 18 വര്‍ഷമായി നടത്തിവരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷവും സാമ്പത്തിക സഹായധനം വിതരണം ചെയ്തു. ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ 55 കാന്‍സര്‍ രോഗികള്‍ക്കായി 20 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തു.

കണ്‍സള്‍ട്ടന്റ് പാലിയേറ്റീവ് ഓങ്കോളജിസ്റ്റ് ഡോ. മനു ജോണ്‍ സ്വാഗതം ആശംസിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബോബി എന്‍. എബ്രഹാം ആശംസകള്‍ അര്‍പ്പിച്ചു. റേഡിയേഷന്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്രൊഫ. ഡോ. ജോസ് ടോം നന്ദി രേഖപ്പെടുത്തി.

കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും അവര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കുന്നതിനുമായി കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ കാരുണ്യപദ്ധതികളിലൂടെ സഹായം തുടര്‍ന്നുവരികയാണ്.

 

Previous Post

സമരിറ്റന്‍ സമര്‍പ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു

Next Post

പൊന്നോണം, പ്രവാസി മനസ്സുകളിലൂടെ…

Total
0
Share
error: Content is protected !!