കോട്ടയം: കാരിത്താസ് മാതാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ അപൂര്‍വവും വെല്ലുവിളിയേറിയതുമായ ലാപറോസ്‌കോപിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
15 വയസ്സുള്ള ചങ്ങനാശ്ശേരി സ്വദേശിനിയുടെ വയറ്റില്‍ കണ്ടെത്തിയ 7.5 കിലോ തൂക്കമുള്ള വലിയ ഓവേറിയന്‍ സിസ്റ്റ് (Ovarian Cyst) ലാപറോസ്‌കോപിക് രീതിയില്‍ നീക്കം ചെയ്തതാണ് ശ്രദ്ധേയമായ നേട്ടം. ഇത്രയും വലിയ സിസ്റ്റുകള്‍ സാധാരണയായി ഓപ്പണ്‍ സര്‍ജറിയിലൂടെ മാത്രമാണ് നീക്കം ചെയ്യാറുള്ളത്. മറ്റ് ആശുപത്രികള്‍ ഓപ്പണ്‍ സര്‍ജറി നിര്‍ദേശിച്ച സാഹചര്യത്തിലായിരുന്നു രോഗി കാരിത്താസ് മാതാ ആശുപത്രിയെ സമീപിച്ചത്.
ഗൈനക്കോളജി ലാപറോസ്‌കോപിക് ശസ്ത്രക്രിയകളില്‍ പ്രത്യേക പരിചയസമ്പത്തുള്ള
Dr. Prasanth G. L ന്റെ നേതൃത്വത്തിലുള്ള സംഘം കീഹോള്‍ ശസ്ത്രക്രിയ (Laparoscopic Surgery) വഴി സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമായി നിര്‍വഹിച്ചു.
ചെറിയ മുറിവുകള്‍ മാത്രം ആവശ്യമായ ലാപറോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ രോഗിക്ക് കുറഞ്ഞ വേദനയും വേഗത്തിലുള്ള സുഖപ്രാപ്തിയും ഉറപ്പാക്കാന്‍ സാധിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ വിജയം ഗൈനക്കോളജി മേഖലയിലെ സാങ്കേതിക മികവും വിദഗ്ധതയും തെളിയിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.




