കോട്ടയം: കെ.സി.വൈ.എല്‍ സംഘടനയുടെ 2024-26 പ്രവര്‍ത്തന വര്‍ഷത്തിലെ അതിരൂപതാതല കലാമത്സരം ചുങ്കം സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. മലബാറില്‍ നിന്ന് ഉള്‍പ്പെടെ 7 ഫൊറോനകളില്‍ നിന്നായി നിരവധി യുവജനങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. വാശിയേറിയ മത്സരത്തില്‍ ഫൊറോനതലത്തില്‍ ചുങ്കം,കൈപ്പുഴ,രാജപുരം ഫൊറോനകള്‍ യഥാക്രമം ഒന്നും, രണ്ടും,മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യൂണിറ്റ് തലത്തില്‍ കരിങ്കുന്നം, കല്ലറ പഴയപള്ളി , മാലക്കല്ല് എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഉഴവൂര്‍ ഇടവക അംഗം ഡെന്നി അലക്സ്, കല്ലറ പഴയപള്ളി അംഗം അല്‍ഫോന്‍സ ജോസഫ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
രാവിലെ 09:45,ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച കലോത്സവത്തിന്റെ സമാപന സമ്മേളനവും,സമ്മാനദാന ചടങ്ങും *ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല സ്റ്റീഫന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും,* കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ ജോണിസ് പി സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. അതിരൂപത ചാപ്ലയിന്‍ ഫാ മാത്തുകുട്ടി കുളക്കാട്ട്കുടിയില്‍ ആമുഖ സന്ദേശം നല്കി. ഫൊറോന വികാരി റവ ഫാ സ്റ്റീഫന്‍ കണ്ടാരപ്പള്ളി മുഖ്യപ്രഭാഷണം നല്കി. ഫൊറോന ചാപ്ലയിന്‍ ഫാ എബിന് കവുങ്ങുംപാറയില്‍, ഫൊറോന പ്രസിഡന്റ് ശ്രീ സ്റ്റീഫന്‍ പ്ലാക്കൂട്ടത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അതിരൂപത ഡയറക്ടര്‍ ശ്രീ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി ആരംഭിച്ച പരിപാടികള്‍ക്ക് സെക്രട്ടറി ശ്രീ ചാക്കോ ഷിബു സ്വാഗതവും യൂണിറ്റ് സെക്രട്ടറി ജെസെ ചാള്സണ് നന്ദിയും അറിയിച്ചു. കെ.സി.വൈ.എല്‍ അതിരൂപതാ സമിതി അംഗങ്ങളായ സി ലേഖ ടഖഇ, ശ്രീ സ്റ്റെഫി പുതിയകുന്നേല്‍, നിതിന്‍ ജോസ്, ജാക്ക്സണ് സ്റ്റീഫന്‍, ആല്ബിന് ബിജു, ബെറ്റി തോമസ്, അലന് ബിജു യൂണിറ്റ് സമിതി അംഗങ്ങളായ പ്രസിഡന്റ് മാത്യൂസ് സെബി കണ്ടത്തില്‍,സി ആഗ്നെസ്,, റോസ് മേരി, ജേക്കബ് ബിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.



