കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ആശീര്‍വ്വാദവും ഉദ്ഘാടനവും നടത്തി

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ആശീര്‍വ്വാദവും ഉദ്ഘാടനവും അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഉദ്ഘാടന പൊതുസമ്മേളനം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ വി അജിത്, ഡോ. സുഷ ജോണ്‍, ഡോ. ജോജി സെബാസ്റ്റ്യന്‍, ഡോ. ഋഷികേശ് എന്‍, ഡോ. ദീപ്തി എന്നിവര്‍ പ്രസംഗിച്ചു. രോഗികള്‍ക്കു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ഒ.പി ഫാര്‍മസി, കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍ തുടങ്ങിയവ പുതിയ ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Previous Post

കാര്‍ട്ടിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ് മത്സരപരീക്ഷ പരിശീലനം നടത്തുന്നവരുടെ യോഗം സംഘടിപ്പിച്ചു

Next Post

തോട്ടറ പള്ളിയില്‍ ഇടവകദിനാചരണവും കൂടാരയോഗ -ഭക്തസംഘടന-സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു.

Total
0
Share
error: Content is protected !!