കാര്‍ട്ടിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ് മത്സരപരീക്ഷ പരിശീലനം നടത്തുന്നവരുടെ യോഗം സംഘടിപ്പിച്ചു

ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ വേദിക് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ചു വരുന്ന സിവില്‍ സര്‍വ്വീസ് ഉള്‍പ്പടെയുള്ള ഉന്നതതല മത്സര പരീക്ഷകളില്‍ പങ്കുചേരുന്നതിനാഗ്രഹിക്കുന്നവര്‍ക്കായുളള ഓണ്‍ലൈന്‍ തുടര്‍പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടേയും മാതാപിതാക്കളുടേയും യോഗം ചേര്‍ന്നു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിസ്റ്റര്‍ ലീസ എസ്.വി.എം ആമുഖപ്രഭാഷണം നടത്തി. വേദിക് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലാസ്സുകള്‍ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനായുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കി. തുടര്‍ന്ന് മാതാപിതാക്കളും കുട്ടികളും തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവച്ചു. വേദിക് അക്കാദമിയുടെ പരിശീലന ക്ലാസ്സുകള്‍ കാര്യക്ഷമമായി നടക്കുന്നുവെന്നും മുടക്കം വരാതെ എല്ലാ കുട്ടികളും ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും വിലയിരുത്തി.

Previous Post

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

Next Post

കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ആശീര്‍വ്വാദവും ഉദ്ഘാടനവും നടത്തി

Total
0
Share
error: Content is protected !!