കാന്‍ബറ ക്നാനായ മിഷനില്‍ തിരുഹൃദയത്തിന്‍െറ തിരുന്നാള്‍ ഒക്ടോബര്‍ 6,7,8 തീയതികളില്‍

കാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് മിഷന്‍ ഈശോയുടെ തിരുഹൃദയ തിരുന്നാള്‍ ഒക്ടോബര്‍ 6,7,8 തീയതികളില്‍ യാരലുംല സെന്‍്റ് പീറ്റര്‍ ചാനല്‍ പള്ളിയില്‍ വച്ച് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്‍്റെ മുഖ്യകാര്‍മകത്വത്തില്‍ ആഘോഷിക്കുന്നു.

പെരുന്നാളിന്‍്റെ ഒരുക്കാമായിട്ട് ഒക്ടോബര്‍ 28 മുതല്‍ തിരുഹൃദയ നൊവേന 9 ദിവസത്തേക്ക് നടത്തപ്പെടും. ഒക്ടോബര്‍ 6 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റോടു കൂടി തിരുന്നാളിന് ആരംഭം കുറിക്കും. ഒക്ടോബര്‍ 7 ശനിയാഴ്ച 10 മണിക്ക് നാല് കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും വൈകുന്നേരം കാന്‍ബേറ ക്നാനായ അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 8 ഞായര്‍ 2.30 മണിക്ക് ആഘോഷമായ റാസാ കുര്‍ബാനയും പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും തുടര്‍ന്നുള്ള സ്നേഹ വിരുന്നോട് കൂടി 2023 തിരുന്നാളിന് പരിസമാപനം കുറിക്കും.
തിരുന്നാളിനോട് അനുബന്ധിച്ചു അണിയിച്ചൊരുക്കുന്ന ചെണ്ടമേളം, നാടന്‍ തട്ടുകട,വെച്ചുവാണികടകള്‍ എന്നിവ നമ്മുടെ നാടിന്‍്റെ
ഗൃഹാതരത്വം തുളുമ്പുന്ന ഓര്‍മകളിലേക്ക് പുതു തലമുറയെ നയിക്കും.
തിരുന്നാളിന്‍്റെ വിജയത്തിനായി ഇടവക വികാരി ഫാ.ഡാലിഷ് കൊച്ചേരിയില്‍ , ജനറല്‍ കണ്‍വീനര്‍ ജെക്സിന്‍ ആനാലിപ്പാറയില്‍, കൈക്കാരന്മാരായ ജോബി പുലികുത്തിയേല്‍,സ്റ്റീഫന്‍ കുടിയിരിപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

 

Previous Post

ജീവനെടുക്കുന്ന ലോണ്‍ ആപ്പുകള്‍

Next Post

രാജപുരം കോളജില്‍ അധ്യാപക- അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Total
0
Share
error: Content is protected !!