കോട്ടയം: ബി.സി.എം. കോളേജ് കോട്ടയം ഓട്ടോണോമസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി (9, 10, 11, 12 ക്ലാസുകള്‍) അഖിലകേരള അടിസ്ഥാനത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാവിലെ 9:30 മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. പൊതുവിജ്ഞാനം, പുസ്തകങ്ങള്‍, രചയിതാക്കള്‍, ഗ്രന്ഥശാലകള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന മത്സരത്തില്‍ രണ്ടുപേര്‍ അടങ്ങുന്ന ടീമിന് മത്സരിക്കാം.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000 രൂപ, 7,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കുന്നത്. കൂടാതെ ഫൈനല്‍ റൗണ്ടില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്നതായിരിക്കും.
മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോളേജ് ഓഫീസുമായോ 9496251034 എന്ന നമ്പറിലോ ബന്ധപ്പെടുക.



