മാര്‍ തോമസ് തറയില്‍ പിതാവിന്റെ 51-ാം ചരമവാര്‍ഷികം ആചരിച്ചു

കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗിന്റെ ഉദ്ഘാടകനും കോട്ടയം അതിരൂപതയുടെ മെത്രാനുമായിരുന്ന മാര്‍ തോമസ് തറയില്‍ പിതാവിന്റെ 51-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ പിതാവിന്റെ കബറിടത്തില്‍ അനുസ്മരണ ശുശ്രൂഷകള്‍ സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുസ്മരണ സന്ദേശം നല്‍കുകയും മാര്‍ തോമസ് തറയില്‍ പിതാവിന്റെ കബറിടത്തില്‍ ഒപ്പീസ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. സിജോ ആല്‍പ്പാറയില്‍, അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗ് ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പം വിവിധ ശാഖകളില്‍ നിന്നായി 30-ഓളം കുഞ്ഞുമിഷനറിമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Previous Post

കെ സി വൈ എല്‍ ഡയറക്ടര്‍ ഷെല്ലി ജോസഫിനെ ആദരിച്ചു

Next Post

ബി.സി.എം. കോളേജില്‍ അഖിലകേരള ക്വിസ് മത്സരം ഓഗസ്റ്റ് 11-ന്

Total
0
Share
error: Content is protected !!