യുവത്വത്തിന് ആവേശം പകര്‍ന്ന് ഗ്രാജുവേഷന്‍ ആഘോഷം

അറ്റ്ലാന്‍്റയില്‍ മെയ് 28 ന് അരങ്ങേറിയ പ്രൗഢഗംഭീര്യമായ ഗ്രാജുവേഷന്‍ ആഘോഷം ബിരുദധാരികള്ക്ക് മാത്രമല്ല എല്ലാ യുവജനങ്ങള്‍ക്കും പ്രചോദനവും ലക്ഷ്യബോധവും ഉണര്‍ത്തുന്നതായിമാറി.25 ല്‍ പരം ബിരുദധാരികള്‍ ഉണ്ടായ ഒരു അപൂര്‍വ വര്‍ഷമാണ് 2023. ബിരുദധാരികള്‍ പ്രദക്ഷിണമായി ദേവാലയത്തില്‍ കേറുകയും, ഫാ. ബിനോയ് നാരമംഗലത്തിന്‍്റെ നേതൃത്വത്തില്‍ ആഘോഷമായ കൃതജ്ഞതാബലി അര്‍പ്പിക്കുകയും ചെയ്തു. ആഘോഷ ചടങ്ങില്‍ ബിരുദധാരികള്‍ അവരുടെ ഭാവികാല പദ്ധതികള്‍ പങ്കുവെക്കുകയും, പ്രസിഡന്‍്റ് ഡൊമിനിക് ചാക്കോനാല്‍ സന്ദേശം നല്കുകയും, കെ സി എ ജി ഭാരവാഹികള്‍ ചേര്‍ന്ന് ബിരുദധാരികള്‍ക്ക് പതക്കവും സമ്മാനിച്ചു. മുന്‍ പ്രസിഡന്‍്റ്മാര്‍ ചേര്‍ന്ന് അക്കാഡമിക് എക്സല്ലന്‍സ്നുള്ള പ്രസിഡന്‍സി അവാര്‍ഡ് നല്‍കി SAT / ACT പരീക്ഷകളില്‍ ഏറ്റവും അതികം സ്കോര്‍ നേടിയ ജോഷുവ കൊട്ടിയാനിക്കലിന് പതക്കവും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. ഐശ്വര്യ പൂവത്തുംമൂട്ടില്‍ നന്ദി പറഞ്ഞു. യുവജനങ്ങള്‍ക്ക് ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍്റും നടത്തപ്പെട്ടു.പൂവത്തുംമൂട്ടില്‍ ഷാജന്‍, തുരുത്തുമാലില്‍ ബിജു, അതിമാറ്റത്തില്‍ മിനി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

ഡോക്ടറേറ്റ് ലഭിച്ചു

Next Post

ഡോക്ടറേറ്റ് ലഭിച്ചു

Total
0
Share
error: Content is protected !!