പെരിക്കല്ലൂര്‍ ഫൊറോന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; പുതുശ്ശേരി എ ടീമിന് ഒന്നാം സ്ഥാനം

പുതുശ്ശേരി: കെ.സി.വൈ.എല്‍ പുതുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരിക്കല്ലൂര്‍ ഫൊറോന തല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നവംബര്‍ 22ന് നടന്ന ടൂര്‍ണമെന്റില്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്തു.

ഉദ്ഘാടന യോഗത്തില്‍ പുതുശ്ശേരി യൂണിറ്റ് ചാപ്ലിന്‍ ഫാ. ടോബി ശൗര്യമാക്കില്‍ സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റ് ജിബിന്‍ ബാബു അപ്പോഴിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. തൊണ്ടര്‍നാട് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആറാം വാര്‍ഡ് മെമ്പറുമായ ഷിന്റോ കല്ലിങ്കല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ലെനിന്‍ വട്ടക്കാട്ട് നന്ദി പറഞ്ഞു.

വാശിയേറിയ മത്സരത്തില്‍ പുതുശ്ശേരി എ ടീം ഒന്നാം സ്ഥാനവും (ടോണി ജോസ്, ജോജോ ഇറകാട്ടുപടിക്കല്‍), പെരിക്കല്ലൂര്‍ എ ടീം രണ്ടാം സ്ഥാനവും (തങ്കച്ചന്‍ പുത്തന്‍പുരക്കല്‍, മാത്യു പൂവത്തുംമൂട്ടില്‍), ഏച്ചോം സി ടീം മൂന്നാം സ്ഥാനവും (ലിജോ പുളിമലയില്‍, വിനോദ് വെള്ളാംതടത്തില്‍) കരസ്ഥമാക്കി.

 

Previous Post

കിടങ്ങൂര്‍: സി.കലിസ്ത മാളിയേക്കല്‍ SVM

Next Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ അതിരൂപതാ വാര്‍ഷികം നവംബര്‍ 26 ന് ചൈതന്യയില്‍

Total
0
Share
error: Content is protected !!