പാലാ : US ലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സ് പുരസ്‌കാരം പാലാ വെട്ടുകല്ലേല്‍ ഷിബു പീറ്ററിനു സമ്മാനിച്ചു. വൃക്കരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സഹായം ലഭ്യമാക്കുന്നതിനും ആരോഗ്യരംഗത്തെ ബോധവല്‍ക്കരണത്തിനുമായി അദ്ദേഹം ദീര്‍ഘകാലമായി നടത്തിവരുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം. വൃക്കരോഗം നേരത്തേ കണ്ടെത്തുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി മൊബൈല്‍ ലാബ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള നൂതന പദ്ധതികള്‍ക്കും നേതൃത്വം നല്‍കുന്ന ഷിബു പാലാ ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളി ഇടവകാoഗമാണ്. ഭാര്യ: ലീആന്‍ മക്കള്‍ : ദിയ, എല്‍നാ, സൈമണ്‍, ജോണ്‍
ഷിബു പീറ്റര്‍ വെട്ടുകല്ലേലിന് അമേരിക്കയിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സ് പുരസ്‌കാരം



