ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കത്തോലിക്കാ സൊസൈറ്റിയുടെ (KCS) ആഭിമുഖ്യത്തില്‍ നവംബര്‍ 14-ന് ലൈലിലെ ബെനഡിക്ടിന്‍ യൂണിവേഴ്‌സിറ്റിയിലെ ഡാനിയേല്‍ ഗുഡ്വിന്‍ ബിസിനസ് സെന്ററില്‍ ക്‌നാനായ നൈറ്റ് 2026 സംഘടിപ്പിച്ചു. വിവിധ തലമുറകളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ നൃത്തം, സംഗീതം തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
കെ.സി.എസ്. എക്‌സിക്യൂട്ടീവ് ബോര്‍ഡ്, ക്‌നാനായ നൈറ്റ് കോര്‍ഡിനേറ്റര്‍മാര്‍, കെ.സി.വൈ.എല്‍., വിമന്‍സ് ഫോറം, കിഡ്‌സ് ക്ലബ് പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പരിപാടിയുടെ വിജയത്തിന് പിന്നില്‍. കലാകാരന്മാര്‍, പരിശീലകര്‍, മാതാപിതാക്കള്‍ എന്നിവരുടെ സഹകരണവും ശ്രദ്ധേയമായി.
ഷാജി പള്ളിവീട്ടില്‍
കെ.സി.എസ്. ജനറല്‍ സെക്രട്ടറി





