കെ.സി.സി .യു.എ.ഇ ‘തലമുറ 2026’ വാര്‍ഷിക സംഗമം നവംബര്‍ 29-ന് ദുബായില്‍

ദുബായ്: യു.എ.ഇയിലെ ക്‌നാനായ സമുദായാംഗങ്ങളുടെ ഏറ്റവും വലിയ ഒത്തുചേരലായ കെ.സി.സി യുഎഇ (KCC UAE) വാര്‍ഷിക സംഗമം ‘തലമുറ 2026’ നവംബര്‍ 29-ന് ദുബായ് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് നടക്കും. കെസിസി ദുബായ് യൂണിറ്റിന്റെ ആതിഥേയത്വത്തിലാണ് ഈ മഹാസംഗമം അരങ്ങേറുന്നത്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള ജലവിഭവ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി  മോന്‍സ് ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.സമുദായത്തിന്റെ കൂട്ടായ്മയും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന ഈ മഹാ സംഗമത്തിന്റെ മെയിന്‍ സ്‌പോണ്‍സര്‍, മള്ളുശ്ശേരി ഇടവകാംഗമായ  കുഞ്ഞുമോന്‍ ജോസഫ് തെക്കേതില്‍ (TTK Insulation Contracting LLC) ആണ്. കെ.സി.സി അബുദാബി, കെസിസി ദുബായ്, കെസിസി ഷാര്‍ജ, കെസിസി അല്‍ഐന്‍, കെസിസി റാസല്‍ഖൈമ, കെസിസി ഫുജൈറ എന്നി യൂണിറ്റുകളില്‍ നിന്നുള്ള കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും സാംസ്‌കാരിക സമ്മേളനങ്ങളും കോര്‍ത്തിണക്കി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Previous Post

വൈദ്യുതി വാങ്ങലിലും വിവാദമോ?

Next Post

കല്ലറ: വട്ടമറ്റത്തില്‍ സിബി

Total
0
Share
error: Content is protected !!