കറുകച്ചാല്‍, :- ട്രാവന്‍കൂര്‍ ഫൗണ്ടേഷനിലെ റെസിഡന്റ്റ് പ്രസിഡന്റ് ആയിരുന്ന മാത്യു പതിയിലിന്റെ ഒന്നാം ചരമ വാര്‍ഷികം ട്രാവന്‍കൂര്‍ ഫൗണ്ടേഷനില്‍ സമുചിതമായി ആഘോഷിച്ചു. ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കര്‍മനിരതനായി ജീവിച്ച പ്രവാസി മലയാളിയായിരുന്നു മാത്യു പതിയില്‍ എന്ന് ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ദിവ്യബലി മദ്ധ്യേ കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരിച്ചു .അരനൂറ്റാണ്ട് കാനഡയില്‍ അധ്യാപകവൃത്തി ചെയ്തിരുന്ന മാത്യു പതിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ട്രാവന്‍കൂര്‍ ഫൗണ്ടേഷനില്‍ സ്ഥിര താമസക്കാരനായിരുന്നു. കര്‍മം കൊണ്ട് കനേഡിയന്‍ പൗരത്വമുള്ള മാത്യു പതിയില്‍ ജീവിതശൈലിയൊണ്ട് ഒരു തനി മലയാളിയായിരുന്നു. സാധാരണക്കാരെ സ്നേഹിക്കുവാനും അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുവാനും മുന്നില്‍ ആയിരുന്നു എന്ന് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
ഫാ .ജെയിംസ് പഴയമടത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ചങ്ങനാശ്ശേരി എം .എല്‍.എ ബിനു ജോബ് ഉദ്ഘാടനം ചെയ്തു. ട്രാവന്‍കൂര്‍ ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റിയും സി.ഇ.ഒ.യുമായ ജിജി ഫിലിപ്പ് , മാത്യു പതിയിലിന്റെ പുത്രന് ലൂക്ക് മാത്യു പതിയില്‍, (കാനഡ) , കൈപ്പുഴ ജോണ്‍ മാത്യു, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, എം. ജെ. ഫിലിപ്പ്, ഡോണ്‍ ബോസ്കോ പതിയില്‍ ജെയിന എം.ജെ., സീനാ ജോസഫ്, മെറീന ബിജു എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഒപ്പീസ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.





