മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവുമായി വി.കെ.സി.സി. ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി

മെല്‍ബണ്‍: ഓവര്‍സീസ് ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ കോര്‍ഡിനേറ്ററായി നിയമിതനായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മെല്‍ബണ്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് വിക്ടോറിയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് (VKCC) ഭാരവാഹികള്‍ പിതാവുമായി കൂടിക്കാഴ്ച നടത്തി. മെല്‍ബണിലെ ക്‌നാനായ ഭവനില്‍ നടന്ന സൗഹൃദസന്ദര്‍ശനത്തില്‍ വി.കെ.സി.സി. ഭാരവാഹികള്‍ പിതാവിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. വിക്ടോറിയയിലെ ക്‌നാനായ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘടനയുടെ ഭാവി പരിപാടികളെക്കുറിച്ചും പിതാവുമായി ആശയവിനിമയം നടത്തി. ക്‌നാനായ സമൂഹത്തിന്റെ ഐക്യവും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

വി.കെ.സി.സി. പ്രസിഡന്റ് ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, വൈസ് പ്രസിഡന്റ് ഫിലിപ്പ് രാജന്‍ മൂത്തേടത്ത്, സെക്രട്ടറി മോന്‍സി അലക്‌സ് പൂത്തറ, ഈസ്റ്റ് ഏരിയ കോര്‍ഡിനേറ്റര്‍ സനില്‍ പി. ചാക്കോ പൂഴിക്കാനാടകള്‍, സൗത്ത് ഏരിയ കോര്‍ഡിനേറ്റര്‍ റോബിന്‍ ജെയിംസ് വരാച്ചേരില്‍, വെസ്റ്റ് ഏരിയ കോര്‍ഡിനേറ്റര്‍ ബിജു ചാക്കോച്ചന്‍ പഴയിടത്ത് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ഡാലിഷ് മാത്യു കൊച്ചേരിയിലും സന്നിഹിതനായിരുന്നു. പിതാവിന്റെ സന്ദര്‍ശനം മെല്‍ബണിലെ ക്‌നാനായ സമൂഹത്തിന് സന്തോഷവും ആത്മീയ ഉണര്‍വും പകര്‍ന്നു.

 

Previous Post

മണ്ണറിഞ്ഞ് പി.കെ.എം. കോളേജ് വിദ്യാര്‍ഥികള്‍

Next Post

VKCC Office-Bearers Meet Mar Joseph Pandarasseril in Melbourne

Total
0
Share
error: Content is protected !!