മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യുക്കേഷന്‍ ഭരണഭാഷാവാരാഘോഷത്തിന്റെ ഭാഗമായി ഭൂമിത്രസേന ക്ലബ്, ടുറിസം ക്ലബ്, എന്‍. എസ്. എസ്., ഐ. ക്യു. എ. സി. എന്നിവ സംയുക്തമായി?’ഞാറ്റുവേല- ഞാറ്നടീല്‍ ഉത്സവം’ ഒടാക്കല്‍ പാടശേഖരത്ത് സംഘടിപ്പിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി.ശോഭ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.കോളേജ് അസോസിയേറ്റ് പ്രൊഫസറും ഐ. ക്യു.എ. സി. കോര്‍ഡിനേറ്ററുമായ ഡോ. വീണ അപ്പുകുട്ടന്‍ പരിപാടിക്ക് സ്വാഗതം പറഞ്ഞു.
ആറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യ- വി ദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി.രജിത മാവില, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി. റൈഹാനത്ത് സുബി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടോം ക്രിസ്റ്റ്യാനോ ജോര്‍ജ് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന്,ആധുനിക കാലത്ത് കൃഷിയുമായി ബന്ധപ്പെട്ട ബിസിനസ് സാധ്യതകളെയുംസംരംഭകത്വത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് ‘കൃഷിയിലെ ബിസിനസ് സാധ്യതകള്‍’ എന്ന വിഷയത്തില്‍ ബയോ മൗണ്ടന്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടറായ ഫാ. ബെന്നി നിരപ്പേല്‍ അധ്യാപക വിദ്യാര്‍ത്ഥികളോട് സംവദിച്ചു.നെല്‍ക്കൃഷിയെക്കുറിച്ചുള്ള പ്രത്യേക ക്ലാസ് കൈകാര്യം ചെയ്ത് ആറളം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീ രാഹുല്‍ ടി. ആര്‍ സംസാരിച്ചു. കാര്യ പരിപാടികള്‍ക്ക് ശേഷം ഒടാക്കല്‍ പാടശേഖരത്തിലെ ഞാറുനടീലിലേക്കും തുടര്‍സന്ദര്‍ശനങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ കടന്നു.പുതിയ തലമുറയ്ക്ക് നെല്‍ക്കൃഷിയുടെ പ്രാധാന്യവും നാടന്‍ കാര്‍ഷിക രീതികളും നേരിട്ട് അനുഭവിച്ചറിയാന്‍ അവസരം ഒരുക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.






