കൈപ്പുഴ: ധന്യന്‍ മാര്‍ മാത്യു മാക്കില്‍ പിതാവിന്‍്റെ സ്മരണാര്‍ഥം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ പത്തുവര്‍ഷമായി നടത്തിവരുന്ന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍്റ് ഈ വര്‍ഷവും വിജയകരമായി പൂര്‍ത്തിയാക്കി. കൈപ്പുഴ സെന്‍്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്. സ്കൂളില്‍ നടന്ന ടൂര്‍ണമെന്‍്റ് സ്കൂളിന്‍്റെ വി.എച്ച്.എസ്.ഇ. രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് സംഘടിപ്പിച്ചത്.
കിഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടന്ന മത്സരങ്ങളില്‍ എഴുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
മത്സരങ്ങളുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ റവ. ഡോ. തോമസ് പുതിയകുന്നേല്‍ നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു സ്വാഗതവും ഹെഡ്മിസ്ട്രസ് ജോളി വി.കെ. നന്ദിയും പറഞ്ഞു. മുഖ്യ സ്പോണ്‍സര്‍ എബ്രഹാം തടത്തിലും മുഖ്യ സംഘാടകന്‍ സണ്ണി തോമസും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എ.കെ.ജെ.എം. ഇന്‍ഫന്‍്റ് ജീസസ് കാഞ്ഞിരപ്പള്ളി, സെന്‍്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്. കൈപ്പുഴ, എസ്.എച്ച്. മോഡല്‍ സ്കൂള്‍, എസ്.എച്ച്. മൗണ്ട് എച്ച്.എസ്.എസ്. കോട്ടയം തുടങ്ങിയ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.





