റോം: റോമാ രൂപതയുടെ ഇമിഗ്രന്റ്‌സ് ഓഫീസ് ഡയറക്ടറായി പുതുതായി ചുമതലയേറ്റ ഫാ. ഗബ്രിയേല്‍ ബെല്‍ട്രാമി ക്നാനായ കത്തോലിക്കാ മിഷന്‍ സന്ദര്‍ശിച്ചു. സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം.
നവംബര്‍ ഒന്നിന് സാന്‍ പിയോ ക്വിന്തോ ദൈവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ അദ്ദേഹം പങ്കെടുത്തു. സകല വിശുദ്ധരുടെയും തിരുനാള്‍ സന്ദേശം പങ്കുവെച്ച അദ്ദേഹം റോമിലെ ക്നാനായ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കും ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശ്വാസപരിശീലനത്തിലെ കുട്ടികള്‍ വിവിധ വിശുദ്ധരുടെ ജീവിതം പരിചയപ്പെടുത്തി. വിശുദ്ധരുടെ ജീവിതവിശുദ്ധിയും മാതൃകകളും സ്വന്തം ജീവിതത്തില്‍ എപ്രകാരം പകര്‍ത്താമെന്ന് കുട്ടികള്‍ മനോഹരമായി അവതരിപ്പിച്ചു.



