കെ.സി.വൈ.എല്‍ സംഘടനയുടെ നേതൃത്വത്തില്‍, ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സരം സംഘടിപ്പിച്ചു .സമാപന സമ്മേളനവും സമ്മാനദാനവും രാഷ്ട്രദീപിക എം ഡി റവ. ഫാ മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത കെ സി വൈ എല്‍ പ്രസിഡന്റ് ജാക്‌സണ്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിസ്മി ബാബു നന്ദിയും അറിയിച്ചു. ഒന്നാം സമ്മാനം 10057 രൂപക്കും ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ എവറോളിങ് ട്രോഫിക്കും പിറവം ഇടവക അംഗമായ സ്‌നേഹ ചിന്നു സണ്ണി പാലായില്‍ അര്‍ഹയായി. രണ്ടാം സമ്മാനമായ 7057 രൂപക്കും ട്രോഫിക്കും കൈപ്പുഴ ഇടവക അംഗം ആയ റാണി ഫിലിപ്പ് താന്നിച്ചുവട്ടില്‍, മൂന്നാം സമ്മാനമായ 5057 രൂപയ്ക്കും ട്രോഫിക്കും കല്ലറ പഴയപള്ളി ഇടവക അംഗം അല്‍ഫോന്‍സ ജോസഫ് എന്നിവര്‍ അര്‍ഹരായി . 5 മത്സരാര്‍ത്ഥികള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. അതിരൂപത ചാപ്ലയിന്‍ ഫാ മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍,ഡയറക്ടര്‍ സ്റ്റെഫി പുതിയകുന്നേല്‍,അതിരൂപത സി അഡൈ്വസര്‍ സി ലേഖ, ഭാരവാഹികളായ ജാക്‌സണ്‍ സ്റ്റീഫന്‍, ചാക്കോ ഷിബു, ആല്‍ബിന്‍ ബിജു, ജിസ്മി ബാബു, ജോയല്‍ ടെനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കെ.സി.വൈ.എല്‍ നേതൃത്വത്തില്‍ ഫാ ജേക്കബ് കുറുപ്പിനകത്ത് അതിരൂപതാതല പ്രസംഗമത്സരം സംഘടിപ്പിച്ചു



