പി.കെ.എം. കോളേജില്‍ പി.ടി.എ യോഗവും അവാര്‍ഡ് വിതരണവും

മടമ്പം: പി.കെ.എം. കോളേജ് ഓഫ് എജുക്കേഷനില്‍ 2026-27 അധ്യയന വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി യോഗവും 2024-26 ബാച്ചിലെ ഉന്നതവിജയികളായ അധ്യാപക വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. സോഷ്യല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും പി.ടി.എ സെക്രട്ടറിയുമായ ഡോ. വീണ അപ്പുക്കുട്ടന്‍ സ്വാഗതം പറഞ്ഞു.പി.ടി.എ വൈസ് പ്രസിഡന്റ് അലക്‌സ് പി.ആര്‍. അധ്യക്ഷത വഹിച്ചു. ഡോ. വീണ അപ്പുക്കുട്ടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. രക്ഷിതാക്കള്‍ക്കായി നിതിന്‍ നങ്ങോത്ത് ‘ജെന്റില്‍ പേരന്റിംഗ്’ വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ക 2026-27 വര്‍ഷത്തെ പി.ടി.എ വൈസ് പ്രസിഡന്റായി സന്തോഷ് കുമാര്‍ ടി.പി. തിരഞ്ഞെടുക്കപ്പെട്ടു.

 

Previous Post

കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ സുവര്‍ണ ജൂബിലി സമാപിച്ചു

Next Post

ലഹരി രഹിത കൂട്ടായ്മയുടെ ആദ്യ യോഗം ചേര്‍ന്നു

Total
0
Share
error: Content is protected !!