മടമ്പം: കെ.സി.വൈ.എല്‍. മലബാര്‍ റീജിയണിന്‍്റെ സുവര്‍ണ ജൂബിലി സമാപനം മടമ്പത്ത് നടത്തി. റീജിയണ്‍ ഡയറക്ടര്‍ തോമസ് ചാക്കോ ഓണശ്ശേരില്‍ പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മടമ്പം യൂണിറ്റ് ചാപ്ളയിന്‍ ഫാ. ഷാജി വടക്കേതൊട്ടിയില്‍ സ്വാഗതം ആശംസിച്ചു. താമരക്കാട് ഇടവകാംഗം അഡ്വ. ആല്‍ബിന്‍ ജോണി ഇന്‍്ററാക്ടീവ് സെഷന്‍ നയിച്ചു. തുടര്‍ന്ന് ഫാ. സജി മെത്താനത്ത് രചിച്ച ജൂബിലി ഗാനം മലബാര്‍ റീജിയണിലെ 50 യുവജനങ്ങള്‍ ചേര്‍ന്ന് ആലപിച്ചു. റീജിയണ്‍ പ്രസിഡന്‍്റ് ബോണി ജോസ് പടിയാനിക്കല്‍ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എല്‍. സംഘടനയെ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ യുവജനങ്ങള്‍ തയ്യാറാകണമെന്നും അതിനായി പാരമ്പര്യങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. റീജിയണ്‍ ചാപ്ളയിന്‍ ഫാ. ജെയിംസ് പൊങ്ങാനയില്‍ ആമുഖപ്രസംഗം നടത്തി. കെ.സി.വൈ.എല്‍. അതിരൂപത പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ട്, ശ്രീപുരം ബഹുമറിയം പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മടമ്പം യൂണിറ്റ് പ്രസിഡന്‍്റ് റോബിന്‍ ബെന്നി പണ്ടാരശ്ശേരി സ്വാഗതവും റീജിയണ്‍ സെക്രട്ടറി ടെസ്ലിന്‍ തോമസ് രാമചനാട്ട് നന്ദിയും പറഞ്ഞു.





