കോട്ടയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെംപറന്‍സ് കമ്മീഷന്‍്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ലഹരി രഹിത കൂട്ടായ്മയായ Association of NonAlcoholic Persons ന്‍്റെ ആദ്യ യോഗം തൂവാനിസായില്‍ ചേര്‍ന്നു. കോട്ടയം അതിരൂപത ടെംപറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു കുഴുപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള യോഗം ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി അസിസ്റ്റന്‍്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജി. മോട്ടിവേഷന്‍ ക്ളാസ് നയിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍ വിഷയാവതരണം നടത്തി. അതിരൂപതാ പ്രസിഡന്‍്റ് ജോസ്മോന്‍ പുഴക്കരോട്ട് സ്വാഗതം ആശംസിച്ചു. ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍, സെക്രട്ടറി ജിയോ കുന്നശ്ശേരി, വൈസ് പ്രസിഡന്‍്റ് ടോമി പൊട്ടന്‍കുഴി, രാജു പിറവം, സി. റീത്ത, ഡോ. സി. ലീസ എന്നിവര്‍ പ്രസംഗിച്ചു.




