ബ്രിസ്ബൈന്‍ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ മിഷനില്‍ തിരുക്കുടുംബത്തിന്‍്റെ തിരുനാള്‍

ബ്രിസ്ബൈന്‍: ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ മിഷനില്‍ തിരുക്കുടുംബത്തിന്‍്റെ തിരുനാള്‍ ഒക്ടോബര്‍ 11ന് റെഡ്ഹില്‍ സെന്‍്റ് ബ്രിജിഡ്സ് കത്തോലിക്കാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കും.
തിരുനാള്‍ ദിനത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം കൊടിയേറ്റും . തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ റാസയില്‍ ഫാ. സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷിജു തോമസ് ഒ.എസ്.എച്ച് സന്ദേശം നല്‍കും. ഫാ. ജെയിംസ് അമ്പഴത്തിങ്കല്‍, ഫാ. റെജി ഗര്‍വാസിസ് എം.സി.ബി.എസ്., ഫാ. ജിയോ ഫ്രാന്‍സിസ് എം.സി.ബി.എസ്. എന്നിവരും റാസയില്‍ സഹകാര്‍മികരാകും.വൈകിട്ട് 5ന് പ്രദക്ഷിണം നടക്കും. തുടര്‍ന്ന് 6ന് വിശുദ്ധ കുര്‍ബാനയുടെ വാഴ്വും 6.20ന് ഫ്ലാഷ് മോബും 6.30ന് ചെണ്ടമേളവും നടക്കും. വൈകിട്ട് 7ന് സ്നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. ഇടവക സമൂഹമാണ് തിരുനാള്‍ പ്രസുദേന്തി.

Previous Post

കൂടല്ലൂര്‍: മുളവനാല്‍ സൈമണ്‍

Total
0
Share
error: Content is protected !!