ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വാഴ് വ് വെറുമൊരു ക്‌നാനായ കത്തോലിക്ക സംഗമം മാത്രമല്ല പകരം സംഗമത്തിലൂടെ ലഭിക്കുന്ന ധനത്തില്‍ നിന്നും ഭവന നിര്‍മ്മാണവും ചികിത്സാസഹായവും നല്‍കുന്നു. യുകെയിലെ ക്‌നാനായ കത്തോലിക്ക മിഷന്‍ രണ്ടായിരത്തി പതിനാറ് മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ 12 മിഷനുകളും 7 പ്രൊപ്പോസ് മിഷനുകളും ഒരു വിശുദ്ധ കുര്‍ബാന സെന്ററും ആണ് ക്‌നാനായ കത്തോലിക്ക വിശ്വാസികള്‍ക്കായി ഉള്ളത്. വിശ്വാസവും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട് സജീവമായി പ്രവര്‍ത്തിക്കുന്ന ക്‌നാനായ കാത്തലിക് മിഷന്‍സ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി സംഗമം നടത്തി വരുന്നു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി യുടെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോട് കൂടിയാണ് വാഴ് വ് തുടക്കമാകുന്നത്. ക്‌നാനായ ഫയര്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ആരാധന വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി നടത്തപ്പെടും. കുര്‍ബാനയ്ക്ക് ശേഷം യുവ വാഴ് വ് – യുവജനങ്ങളുടെയും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക മത്സരങ്ങളും ഫണ്‍ ആക്ടിവിറ്റീസും നടത്തപ്പെടും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മിഷനുകളുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥന്മാരുടെ വേഷവിധാനങ്ങള്‍ അണിഞ്ഞ് താള മേളങ്ങളുടെ അകമ്പടിയോടെ റാലിയും വിശിഷ്ടാതിഥികളെ സ്വീകരിക്കുകയും ചെയ്യും.
കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കോട്ടയം അതിരൂപത കെ സി വൈ എല്‍ പ്രസിഡന്റ് ജാക്‌സണ്‍ സ്റ്റീഫന്‍ എന്നിവര്‍ വിശിഷ്ട അതിഥികളെ ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ കോഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. പൊതുസമ്മേളനത്തില്‍. വിവിധ മേഖലയിലുള്ളവരെ. ആദരിക്കുകയും തുടര്‍ന്ന് സംഗീത വിസ്മയ താരം സ്റ്റീഫന്‍ ദേവസി കലാസന്ധ്യ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ മിഷനുകളിലെ ഏറ്റവും മികച്ച കലാവിരുന്ന് അരങ്ങേറും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം എന്‍ട്രി പാസ് ന് ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചെലവ് കഴിഞ്ഞ് മിച്ചം വരുന്ന തുക കൊണ്ട് ഭവന നിര്‍മ്മാണവും ചികിത്സാസഹായവും ലക്ഷ്യമെടുന്നു. കഴിഞ്ഞവര്‍ഷം ഒരു ഭവനം എന്ന ലക്ഷ്യത്തില്‍ നടത്തപ്പെട്ട വാഴ് വ് മൂലം രണ്ട് ഭവന നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. വിശ്വാസത്തിന്റെ സംഗമം, പാരമ്പര്യത്തിന്റെ ആഘോഷം വളര്‍ച്ചയുടെ പുതിയ അധ്യായമായ വാഴ് വ് 2026 ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ പുതുചരിതമാണ്.





