ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

കോട്ടയം : ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അംഗങ്ങളുടെ കുട്ടികള്‍ക്ക് SSLC, +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ഗ്രേഡ് നേടിയവരെ ആദരിച്ചു. ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ചടങ്ങില്‍ ക്‌നാനായ സൊസൈറ്റിയുടെ ചെയര്‍മാന്‍ ബിനോയി ഇടയാടിയില്‍ അധ്യക്ഷത വഹിച്ചു. ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ഡോ. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, പ്രൊഫ. കെ. ജെ ജോയി മുപ്രാപ്പള്ളില്‍,തോമസ് പീടികയില്‍, സൈമണ്‍ മണപ്പള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്‌നാനായ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ജില്‍മോന്‍ മഠത്തില്‍, ഡയറക്ടര്‍മാരായ ടോമി കൊച്ചാനയില്‍, ഷൈജി ഓട്ടപ്പള്ളില്‍, തോമസ് മുളയ്ക്കല്‍, ഡോ ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, ബേബി മുളവേലിപ്പുറത്ത്, ജെയിംസ് മലേപ്പറമ്പില്‍, സൈമണ്‍ പാഴുക്കുന്നേല്‍, ഷോണി പുത്തൂര്‍, ജോണി കണ്ടാരപ്പള്ളില്‍,മേഴ്‌സി മാത്യു പാലച്ചുവട്ടില്‍, മാനേജിംഗ് ഡയറക്ടര്‍ മാത്യു പി. കെ പാണ്ടവത്ത്, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍, ജനറല്‍ മാനേജര്‍ ( ഓപ്പറേഷന്‍സ്) എബി ഏലിയാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

ക്‌നാനായ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

Total
0
Share
error: Content is protected !!