ഇടയ്ക്കാട്ട് ഫൊറോന കെ.സി.വൈ.എല്‍. ഓണാഘോഷവും യുവജന ദിനാഘോഷവും

കോട്ടയം: കെ.സി.വൈ.എല്‍. ഇടയ്ക്കാട്ട് ഫൊറോനയുടെ ഓണാഘോഷം, യുവജന ദിനാഘോഷം, 2026-2028 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം എന്നിവ സംയുക്തമായി കിഴക്കേ നട്ടാശ്ശേരി ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടന്നു.

ഫൊറോന തലത്തില്‍ നടത്തിയ ദേവാലയസംഗീത മത്സരത്തില്‍ എസ്.എച്ച്. മൗണ്ട്, നീറിക്കാട്, ഒളശ്ശ എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ നടന്ന യൂത്ത് ഓറിയന്റേഷന്‍ പരിപാടിയിലും യുവജനങ്ങള്‍ പങ്കെടുത്തു. വടംവലി മത്സരത്തില്‍ കാരിത്താസ്, കിഴക്കേ നട്ടാശ്ശേരി യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഓണസദ്യയ്ക്കുശേഷം ഫൊറോന പ്രസിഡന്റ് കാല്‍വിന്‍ അധ്യക്ഷനായ പൊതുസമ്മേളനം കെ.സി.വൈ.എല്‍. അതിരൂപതാ പ്രസിഡന്റ് ജാക്‌സണ്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഡയറക്ടര്‍
ഷെല്ലി ജോസഫ്മുഖ്യപ്രഭാഷണം നടത്തി. ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. സൈമണ്‍ പുല്ലാട്ട് ആശംസകള്‍ നേര്‍ന്നു. അതിരൂപതാ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. കിഴക്കേ നട്ടാശ്ശേരി യൂണിറ്റ് പ്രസിഡന്റ് ആല്‍വിന്‍ നന്ദി പറഞ്ഞു.

 

Previous Post

കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസ്. സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!