കിടങ്ങൂര്‍: സെന്റ് മേരീസ് എച്ച്.എസ്.എസ്. കിടങ്ങൂരിലെ സ്‌പോര്‍ട്‌സ് മീറ്റ് 2026 ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാനി ഇടത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും സ്‌കൂളുകളില്‍ പി.ടി. പിരീഡ് ഉണ്ടായിരിക്കണമെന്നും അതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കിടങ്ങൂര്‍ എസ്.എച്ച്.ഒ. കിരണ്‍ സണ്ണി ഡി. മുഖ്യപ്രഭാഷണം നടത്തി ദീപശിഖ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് സുനില്‍ തോമസ്, എം.പി.ടി.എ. പ്രസിഡന്റ് ലിന്‍സി ജോഷി, പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, ഹെഡ്മാസ്റ്റര്‍ ബിജു സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ത്ഥികള്‍ ഹൗസ് അടിസ്ഥാനത്തില്‍ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ് നടത്തി. ചാണ്ടി ഉമ്മന്‍ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു.



