കല്ലിശ്ശേരി: കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ക്നാനായ മലങ്കര ഫൊറോന തല ബൈബിള്‍ കലോത്സവം ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍, വൈദികര്‍, സന്യസ്തര്‍, ഫൊറോനയിലെ കൊച്ചു മിഷനറിമാര്‍, അല്മായര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മലങ്കര റീജിയണിലെ വിവിധ ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്തു. സി.എം.എല്‍. ഫൊറോന ഡയറക്ടര്‍ ഫാ. ജോയല്‍ മുകളേലും സിസ്റ്റര്‍ അഡൈ്വസര്‍ സി. എബിന്‍ എസ്.വി.എംവും കലോത്സവത്തിന് നേതൃത്വം നല്‍കി.




