കോട്ടയം: ബി.സി.എം. കോളേജ് (ഓട്ടോണമസ്) കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആര്‍പ്പൂക്കരയിലെ നവജീവന്‍ ട്രസ്റ്റിലെ അംഗങ്ങള്‍ക്കായി 250 കമ്പിളി പുതുപ്പുകള്‍ വിതരണം ചെയ്തു. സ്നേഹപ്പുതപ്പ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 50 ഓളം എന്‍.എസ്.എസ്. അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.
നവജീവന്‍ മക്കളോടൊപ്പം മുന്നുമണിക്കൂര്‍ സമയം ചെലവഴിച്ച് അവരോടൊപ്പം ഭക്ഷണം കഴിച്ച് അവര്‍ക്കുവേണ്ടി വിവിധ കലാപരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്റേഷന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓറിയന്റേഷന്‍ ക്യാമ്പ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന് പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീ. അനില്‍ സ്റ്റീഫന്‍, ഡോ. ഡയാന എലിസബത്ത് സാം എന്നിവര്‍ നേതൃത്വം നല്കി.



