യു.ഐ.സി.സി യുടെ ആഭിമുഖ്യത്തില്‍ ഹോങ്കോങ്ങില്‍ നടക്കുന്ന വേള്‍ഡ് ക്യാന്‍സര്‍ കോണ്‍ഗ്രസില്‍ കാരിത്താസ് ഹോസ്പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ ഓണ്‍കോളജിസ്റ്റ് ഡോക്ടര്‍ ബോബന്‍ തോമസ് പ്രബന്ധം അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 24 മുതല്‍ 26 വരെയാണ് വേള്‍ഡ് ക്യാന്‍സര്‍ കോണ്‍ഗ്രസ് നടത്തപ്പെടുന്നത്. ക്യാന്‍സര്‍ പ്രതിരോധം, കമ്മ്യൂണിറ്റി ഓണ്‍കോളജി എന്നിവയില്‍ ഡോക്ടര്‍ ബോബന്‍ തോമസ് നടത്തിയ പഠനത്തിനാണ് ഹോങ്കോങ്ങില്‍ അവതരണാനുമതി ലഭിച്ചിട്ടുള്ളത്.
11 പേരടങ്ങുന്ന ആംപോക്( AMPOK-Association of medical and paediatric oncologists of Kerala ) പ്രതിനിധി സംഘത്തെ നയിക്കുന്നത് സെക്രട്ടറി കൂടിയായ ഡോ. ബോബനാണ്. വേള്‍ഡ് ക്യാന്‍സര്‍ കോണ്‍ഗ്രസ്സിനിടയില്‍ യു. ഐ. സി. സി മേധാവികളുമായി ആംപോക് പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ കേരളത്തിലെ ക്യാന്‍സര്‍ പ്രതിരോധ മേഖലയില്‍ യു. ഐ. സി. സിയുടെ സഹകരണവും സേവനങ്ങളും ലഭ്യമാക്കാനും, അടുത്ത വര്‍ഷം നടക്കുന്ന കേരള ക്യാന്‍സര്‍ കോണ്‍ക്ലേവ് 2.0 ഇല്‍ യു. ഐ. സി. സിയുടെ പങ്കാളിത്തം ഉറപ്പാക്കാമെന്നും ആംപോക് പ്രതിനിധികള്‍ പ്രതീക്ഷിക്കുന്നു




