ബുക്ക് ഡൊണേഷന്‍ നടത്തി

മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡുക്കേഷന്‍ സെന്‍ട്രല്‍ ലൈബ്രറി, എന്‍. എസ്.എസ്. യൂണിറ്റ്, ഐ. ക്യു. എ. സി. എന്നിവ സംയുക്തമായി വായനാ മാസാചരണത്തോ ടനുബന്ധിച്ചു ശേഖരിച്ച ലൈബ്രറി പുസ്തകങ്ങള്‍ ചാമക്കാല്‍ ഗവ.എല്‍.പി. സ്‌കൂളിന് കൈമാറി.കോളേജ് ലൈബ്രറിയുടെ ‘അക്ഷരകൂട്ടം’ പദ്ധതിയുടെ ഭാഗമായാണ് പുസ്തക ശേഖരണം നടത്തിയത്. .കോളേജ് എന്‍ എസ് എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.സിനോജ് ജോസഫ്, ലൈബ്രേറിയന്‍ ദീപ ജോണ്‍ , എന്‍. എസ്. എസ്.സ്റ്റുഡന്‍സ് കോഡിനേറ്റര്‍ സ്നിഗ്ദ ദാസ് പി, എക്‌സിക്യൂട്ടീവ് മെമ്പര്‍ ആദിത്യ കെ രാജന്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഓനായി ബെന്നി ,സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ പി ജയപ്രകാശ്, സ്‌കൂള്‍ ലീഡര്‍ ശിവന്യ ,എം. പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ് എന്നിവര്‍ പങ്കെടുത്തു. പി. കെ. എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ മാനസ ഗ്രാമം പദ്ധതിയുടെ ഭാഗമായി ചാമക്കാല്‍ സ്‌കൂളില്‍ വിവിധ പ്രൊജക്ടുകള്‍ നടപ്പിലാക്കി വരികയാണ്.

 

Previous Post

മടമ്പം:  ചടനാക്കുഴിയില്‍ മേരി

Next Post

കൈപ്പുഴ: മൂന്നുപറയില്‍ അഞ്ചു ബിജു ജേക്കബ്

Total
0
Share
error: Content is protected !!