കോട്ടയം: കര്‍ഷകരും ജവാന്മാരും രാഷ്ട്ര പുരോഗതിയുടെ ആണിക്കല്ലുകളാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തിന്റെയും ജവാന്മാരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സംസ്ക്കാരം തുടര്‍ന്ന് കൊണ്ടു പോകുന്നതിനുള്ള സാഹചര്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകണമെന്നും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുവാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നാടിന്റെ സുരക്ഷയ്ക്കായി സ്വജീവന്‍ മാറ്റിവച്ച ജവാന്മാരെ അംഗീകരിക്കുവാനും ആദരിക്കുവാനും സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്സ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, ടി.സി റോയി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നഹിതരായിരുന്നു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സംവാദ പരിപാടിയ്ക്ക് കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് നേതൃത്വം നല്കി. കൂടാതെ പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസിന്റെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ നിന്നായുള്ള നൂറ്റമ്പതോളം ജവാന്മാരും കര്‍ഷക പ്രതിനിധികളും സ്വാശ്രയസംഘാംഗങ്ങളും ദിനാചരണത്തില്‍ പങ്കെടുത്തു.






