അഖില കേരള ക്വിസ് മത്സരം: കര്‍ത്തിക് പി. ഒന്നാമത്

കോട്ടയം: ലൈബ്രേറിയന്‍സ് ദിനത്തോടനുബന്ധിച്ച് ബിസിഎം കോളജ് ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖില കേരള ക്വിസ് മത്സരം ശ്രദ്ധേയമായി. 9, 10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പൊതുവിജ്ഞാനം, പുസ്തകങ്ങളും എഴുത്തുകാരും, ലൈബ്രറി സംബന്ധമായ വിഷയങ്ങള്‍ എന്നിവയായിരുന്നു മത്സരത്തിലെ പ്രധാന മേഖലകള്‍. കര്‍ത്തിക് പി. ഗവ. എച്ച്.എസ്.എസ്. കണക്കാരി, കോട്ടയം ഒന്നാം സമ്മാനമായ 15000 രൂപ നേടി. ശ്രേയ അനില്‍, നന്ദന ഉണ്ണികൃഷ്ണന്‍ എസ്. എന്‍.എച്ച്.എസ്.എസ്., നങ്കിസിറ്റി, കഞ്ഞിക്കുഴി, ഇടുക്കി രണ്ടാം സ്ഥാനവും, അഭിഷ്ണ സുനില്‍, പി.പി.ടി.എം.വൈ. എച്ച്.എസ്.എസ്., ചെറൂര്‍, മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മഹാലക്ഷ്മി ജി, ഹിബ ഷാരിക സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ്., കുമളി, ഇടുക്കി നാലാം സ്ഥാനവും അജിന്‍ ജയചന്ദ്രന്‍, അധിന്‍ ജയമോന്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്., കടനാട്, കോട്ടയം അഞ്ചാം സ്ഥാനവും നേടി.

കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ് മത്സരത്തില്‍ ക്വിസ് മാസ്റ്റര്‍ ആയിരുന്നു. കോളജ് മാനേജര്‍ റവ. ഫാ. എബ്രഹാം പറമ്പേട്ട് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ. വി. തോമസ്, ബര്‍സാര്‍ റവ. ഫാ. ഫില്‍മോന്‍ കളത്ര , ലൈബ്രേറിയന്‍ സിസ്റ്റര്‍ ജിന്‍സി ഫിലിപ്പ്, അനില്‍ സ്റ്റീഫന്‍ (അസിസ്റ്റന്റ് പ്രൊഫസര്‍), ആന്‍സി സിറിയക് (അസിസ്റ്റന്റ് പ്രൊഫസര്‍) എന്നിവര്‍ സംസാരിച്ചു. ബിസിഎം കോളജ് ലൈബ്രറി സംഘടിപ്പിച്ച പരിപാടിയില്‍ കോളജ് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.

 

Previous Post

കോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ ഓഗസ്റ്റ് 29 ന് ചൈതന്യയില്‍

Next Post

കര്‍ഷക ദിനാചരണവും ജവാന്മാരെ ആദരിക്കലും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!