സി.ഐ.എസ്.സി.ഇ കേരള റീജിയന്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ജേതാക്കള്‍

കോഴിക്കോട്: സി.ഐ.എസ്.സി.ഇ കേരള റീജിയന്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓഗസ്റ്റ് 13, 14 തീയതികളിലായാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്.

ഉദ്ഘാടന സമ്മേളനം സി. സൗമി (സുപ്പീരിയര്‍ ജനറല്‍, SJC) ഉദ്ഘാടനം ചെയ്തു. കേരള റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ (KRSA) ജനറല്‍ സെക്രട്ടറി അനുരാജ് പൈങ്ങവില്‍ മത്സരങ്ങളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളില്‍ നിന്നായി 49 സ്‌കൂളുകളിലെ 153 വിദ്യാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. മത്സരങ്ങളില്‍ 193 പോയിന്റുമായി സോണ്‍ ഡി ഒന്നാം സ്ഥാനവും 116 പോയിന്റുമായി സോണ്‍ എ രണ്ടാം സ്ഥാനവും 98 പോയിന്റുമായി സോണ്‍ സി മൂന്നാം സ്ഥാനവും നേടി.

സ്‌കൂള്‍ വിഭാഗത്തില്‍ 58 പോയിന്റുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍, ഇരിങ്ങാലക്കുട ഓവറോള്‍ ചാമ്പ്യന്മാരായി. 47 പോയിന്റുമായി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചേവരമ്പലം രണ്ടാം സ്ഥാനവും 26 പോയിന്റുമായി ഹോളി ഏഞ്ചല്‍സ് ഐ.എസ്.സി. സ്‌കൂള്‍, തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉദ്ഘാടന സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ആനീസ്, സ്‌കൂള്‍ മാനേജര്‍ സി. വിനയ, പി.ടി.എ. വൈസ് പ്രസിഡന്റ് അന്‍വര്‍ സാദിഖ്, വൈസ് പ്രിന്‍സിപ്പല്‍ മഹാലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനത്തില്‍ഫാ. ജിബില്‍ കുഴിവേലിലും പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ സരിത പറയേരിയും സന്നിഹിതരായിരുന്നു. രാധ സലൂജ നന്ദി പറഞ്ഞു.

 

Previous Post

അനുമോദിച്ചു

Total
0
Share
error: Content is protected !!