കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്കൂളില്‍ ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോള്‍ പ്രവചന മത്സരത്തില്‍ ഒന്നാം സമ്മാനം കൃത്യമായി പ്രവചിച്ചവരെ അനുമോദിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കാര്‍ത്തിക് ബൈജു നറുക്കെടുപ്പിലൂടെ ബംബര്‍ സമ്മാനം നേടി. അഞ്ഞൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ എട്ടുപേര്‍ മാത്രമാണ് കൃത്യമായി പ്രവചനം നടത്തിയത്.
സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ലിന്‍സി അലക്സ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
കൃത്യമായി പ്രവചനം നടത്തിയ മറ്റു വിദ്യാര്‍ത്ഥികളായ അലീന ബെന്നി, ജുവാന ബിജു, അലോണ ജോബി, അന്‍സല്‍ മാത്യു ബിനോയ്, ജോഹാന്‍ ജെ കോച്ചേരില്‍, ജസ്വിന് നിബു, ആന്റണി അനൂപ്, എന്നിവരെയും സമ്മേളനത്തില്‍ അനുമോദിച്ചു.



