ഫ്‌ലോറിഡ: ഒരു ഇടവേളക്കു ശേഷം സണ്‍ഷൈന്‍ സ്റ്റേറ്റ് (ഫ്‌ലോറിഡ) ആതിഥേയത്വം വഹിക്കുന്ന , ഓഗസ്റ്റ് 6 മുതല്‍ 10 വരെ ഫോര്‍ട്ട് ലോഡര്‍ഡെയില്‍ ബ്രൗവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 16-ാമത് KCCNA കണ്‍വെന്‍ഷന്‍ വടക്കേ അമേരിക്കന്‍ ക്‌നാനായ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതും ഏറ്റവും വലിയതുമായ കണ്‍വെന്‍ഷനാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
ഈ മഹാസംഗമത്തിന്റെ വിജയത്തിനായി KCCNA എക്‌സിക്യൂട്ടീവ് കമ്മറ്റീയോടൊപ്പം ആതിഥേയ യൂണിറ്റുകളായ മയാമി (KCASF) യുടെയും താമ്പ (KCCCF) യുടെയും നിരവധി കമ്മിറ്റി അംഗങ്ങളും വോളണ്ടിയേഴ്‌സും മാസങ്ങളായി അക്ഷീണം പ്രവര്‍ത്തിച്ചുവരികയാണ്. ഓരോ കമ്മിറ്റിയും തങ്ങള്‍ക്ക് ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കുന്നതിനായി നിരന്തരം യോഗങ്ങള്‍ ചേര്‍ന്നും ആസൂത്രണങ്ങള്‍ നടത്തിയും മുന്നേറുകയാണ്.
കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസേഷന്‍ കമ്മറ്റി ടീം : കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ ജോബി ഊരാളില്‍ (താമ്പ) നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ സിബി ചാണശ്ശേരില്‍ (മയാമി) -കോ-ചെയര്‍, അനീഷ് നടകുഴക്കല്‍ (താമ്പ ) യൂത്ത് കോ -ചെയര്‍, ജോമോന്‍ ചെമ്മരപ്പള്ളില്‍(താമ്പ ), റോജി കണിയംപറമ്പില്‍(മയാമി) , സോജി പുതുപറമ്പില്‍ (താമ്പ), സഞ്ജയ് നടുപ്പറമ്പില്‍ (മയാമി), മനോജ് താനത്ത് (മയാമി), ടോമി വടുതല (താമ്പ ) എന്നിവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു . ഇവരുടെ മേല്‍നോട്ടത്തില്‍
രജിസ്‌ട്രേഷന്‍, ആതിഥ്യം, താമസസൗകര്യം, ഭക്ഷണ ക്രമീകരണം, സ്റ്റേജ് മാനേജ്‌മെന്റ്, ആരാധനാക്രമങ്ങള്‍, കലാപരിപാടികള്‍, യുവജന പരിപാടികള്‍, കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍, കലാ കായിക മത്സരങ്ങള്‍, മീഡിയ & പ്രചാരണം, സുരക്ഷ, ഗതാഗതം, വോളണ്ടിയര്‍ കോര്‍ഡിനേഷന്‍,പ്രൊസഷന്‍,എന്റര്‍ടൈന്‍മെന്റ് , തുടങ്ങി അന്‍പതോളം മേഖലകളിലും പ്രത്യേകം കമ്മിറ്റികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

മയാമി (KCASF) യൂണിറ്റ് : പ്രസിഡന്റ് എബി തെക്കനാട്ട് , മഞ്ജു വെളിയന്തറയില്‍-സെക്രട്ടറി,
ജിബിഷ് മണിയാട്ടേല്‍ -ട്രഷറര്‍, ഫാ. സജി പിണര്‍ക്കായില്‍- സ്പിരിച്യുല്‍ ഡയറക്ടര്‍, ജേക്കബ് പടവത്തില്‍-വൈസ് പ്രസിഡന്റ്, ഷെറിന്‍ പനംന്താനത്ത് -ജോയിന്റ് സെക്രട്ടറി, അരുണ്‍ പവ്വത്തില്‍ (Arun Powathil) നാഷണല്‍ കൗണ്‍സില്‍ അംഗം / റീജിയണല്‍ വൈസ് പ്രസിഡന്റ് (RVP), റോഷിനി കണിയാംപറമ്പില്‍ -വിമന്‍സ് ഫോറം പ്രസിഡന്റ് , കെ.സി.വൈ.എല്‍ & യുവജനവേദി ഡയറക്ടര്‍സ് :സിമി താനത്ത് ,സിംല കൂവപ്ലാക്കല്‍ ,കിഡ്‌സ് ക്ലബ് ഡയറക്ടര്‍സ് : ദീപു കണ്ടാരപ്പള്ളില്‍, നിക്‌സണ്‍ പ്രലേല്‍
താമ്പ (KCCCF)യൂണിറ്റ് : പ്രസിഡന്റ് ജയമോള്‍ മൂശാരിപറമ്പില്‍ ,ടോജിമോന്‍ പൈതുരുത്തേല്‍ -വൈസ് പ്രസിഡന്റ്, ഷോബിന്‍ പുതുശ്ശേരിയില്‍ -സെക്രട്ടറി, അനിത ചെമ്മരപ്പള്ളി – ജോയിന്റ് സെക്രട്ടറി, ജേക്കബ് വഞ്ചിപുരയ്ക്കല്‍ – ട്രഷറര്‍. നാഷണല്‍ കൗണ്‍സില്‍ അംഗംങ്ങള്‍ :ജയ്‌മോന്‍ വെട്ടുകല്ലേല്‍ ,ജെയിംസ് ഇല്ലിക്കല്‍ ,ജോബി ഊരാളില്‍ , പാപ്പച്ചന്‍ പട്ടത്തുവേലിയില്‍,വിനോദ് മൂലവള്ളിയില്‍,സവിത പുളിക്കല്‍ ,ടിനോ മ്യാല്‍കരപ്പുറത്ത് .
‘United in Heritage, Faith, Family & Tradition’ എന്ന ആശയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഈ കണ്‍വെന്‍ഷന്‍ ആത്മീയതയും കുടുംബസംഗമവും യുവജന പങ്കാളിത്തവും കലാ-സാംസ്‌കാരിക വൈവിധ്യവും ഒരുമിച്ച് അനുഭവിക്കാവുന്ന അപൂര്‍വ വേദിയായിരിക്കും.
മാസങ്ങളായി സമയം, കഴിവ്, അധ്വാനം എന്നിവ സമര്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മയാമിയിലെയും താമ്പയിലെയും കമ്മിറ്റി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സന്നദ്ധ സേവനം ഈ കണ്‍വെന്‍ഷന്റെ ഏറ്റവും വലിയ ശക്തിയായി മാറുകയാണ്. അവരുടെ ആത്മാര്‍ത്ഥമായ സേവന മനോഭാവം മുഴുവന്‍ ക്‌നാനായ സമൂഹത്തിനും പ്രചോദനമാണ്.
കണ്‍വെന്‍ഷന്റെ എല്ലാ വിഭാഗങ്ങളിലും ഉയര്‍ന്ന നിലവാരവും മികച്ച ആതിഥേയത്വവും ഉറപ്പാക്കാന്‍ സംഘാടകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ആയിരക്കണക്കിന് പ്രതിനിധികളെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും വസാനഘട്ടത്തിലാണെന്ന് കണ്‍വെന്‍ഷന്‍ കമ്മറ്റി അറിയിച്ചു .
‘ഇത് ഒരു സാധാരണ കണ്‍വെന്‍ഷന്‍ മാത്രമല്ല; തലമുറകളെ ബന്ധിപ്പിക്കുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കുടുംബ ഐക്യത്തിന്റെയും മഹാസംഗമമാണ്’ എന്ന സന്ദേശത്തോടെയാണ് സംഘാടകര്‍ എല്ലാ ക്‌നാനായ കുടുംബങ്ങളെയും ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നത്.
KCCNAയ്ക്ക് നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ (താമ്പ ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക്), ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി ഡോ.സൂസന്‍ തെങ്ങുംതറയില്‍ (സാന്‍ ഹൊസെ), ട്രഷറര്‍ ജോജോ തറയില്‍ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോര്‍ക്ക്), ജോയിന്റ് ട്രഷറര്‍ ജെസ്നി കൊട്ടിയാനിക്കല്‍ (അറ്റ്‌ലാന്റ) എന്നിവരാണ്.
ഇവരെ കൂടാതെ റീജിയണല്‍ വൈസ്സ് പ്രസിഡണ്ടുമാരായ ഫിലിപ്‌സ് മാത്യു മാപ്പളശേരില്‍ (ഹൂസ്റ്റണ്‍), അരുണ്‍ ജോര്‍ജ് പൗവ്വത്തില്‍ (മയാമി ), സില്‍വസ്റ്റര്‍ സിറിയക്ക് കൊടുന്നിനാംകുന്നേല്‍ (ഡാളസ്), ബാബു തൈപ്പറമ്പില്‍ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കല്‍ (ന്യൂയോര്‍ക്ക് ), ഗോഡ്വിന്‍ കൊച്ചുപുരക്കല്‍ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്ടണ്‍ ), ജോബിന്‍ മാനുവല്‍ മരങ്ങാട്ടില്‍ (സാക്രമെന്റോ ), ജോബി ഫിലിപ്പ് ഊരാളില്‍ (ഫ്‌ലോറിഡ), മിന്നു എബ്രഹാം കൊടുന്നിനംകുന്നേല്‍ (കാനഡ) , വിമന്‍സ് ഫോറം നാഷണല്‍ പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം (ഡാളസ്), KCYL പ്രസിഡണ്ട് ആല്‍വിന്‍ പിണര്‍ക്കയില്‍ (ചിക്കാഗോ) , യുവജനവേദി നാഷണല്‍ പ്രസിഡണ്ട് പുന്നൂസ് വഞ്ചിപുരക്കല്‍ (ടാമ്പ), സ്പിരിച്യുല്‍ ഡയറക്ടര്‍ റെവ. ഫാ.ബോബന്‍ വട്ടംപുറത്ത് (സാന്‍ അന്റോണിയ വികാരി) എന്നിവരടങ്ങിയതാണ് കെ.സി.സി.എന്‍.എ എക്‌സിക്യൂട്ടീവ് കമ്മറ്റി .
ബൈജു ആലപ്പാട്ട് : KCCNA PRO.




